ഡിഎംകെ നേതാവ് ജെ.അന്‍പഴകന്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഡിഎംകെ നേതാവ് ജെ.അന്‍പഴകന്‍ എംഎല്‍എ (61) കോവിഡ് ബാധിച്ച് മരിച്ചു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച ആദ്യ ജനപ്രതിനിധി കൂടിയായിരുന്നു അന്‍പഴകന്‍. ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരിലൊരാള്‍ കൂടിയായ അന്‍പഴകനെ ജൂണ്‍ രണ്ടിനാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന വൃക്കരോഗവും ഇതിനിടെ വഷളായി. 15 വര്‍ഷം മുന്‍പ് അന്‍പഴകന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചികില്‍സയ്ക്കിടെ നേരിയ പുരോഗതി കണ്ടെങ്കിലും തിങ്കളാഴ്ചയോടെ നില അതീവഗുരുതരമാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തെ ചികില്‍സിച്ച റെലെ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെപ്പോക്ക് തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ഇദ്ദേഹം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെ എപ്രില്‍ 20 മുതല്‍ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എം.എല്‍.എയ്ക്കു കോവിഡ് പകര്‍ന്നതെങ്ങനെയാണെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഡിഎംകെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്ന ജയരാമന്റെ മകനാണ് അന്‍പഴകന്‍. സിനിമാ നിര്‍മാതാവ് കൂടിയായ അന്‍പഴകന്‍ 2013 ല്‍ ജയം രവിയെ നായകനാക്കി ‘ആദി ഭഗവാന്‍’ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...

മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

0
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. മൂന്നാറിൽ കനത്ത മഴയെ തുടർന്ന്...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

0
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ...