വെർച്വൽ ക്യൂ സംവിധാനം ആശുപത്രിയിലും ; തുടക്കം കാസർഗോഡ് ജനറൽ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് ഒരുങ്ങിയത്. സമൂഹിക അകലം ഉറപ്പാക്കി പരമാവധി ആൾക്കൂട്ടം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ടോക്കൺ എടുക്കാൻ രോഗികൾ ഇനി കാത്ത് കെട്ടി നിൽക്കേണ്ട. ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാർ. ടോക്കൺ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. രാവിലെ ആറ് മുതൽ എട്ട് വരെ ടോക്കൺ ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാൻ സംവിധാനമുണ്ട്. ബുക്ക് ചെയ്താൻ ഉടൻ പ്രത്യേക ടോക്കൺ നമ്പർ സഹിതം എപ്പോൾ വരണമെന്ന അറിയിപ്പ് വരും. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടിയ സാഹചര്യത്തിലാണ് കാസർഗോട്ടെ പുതിയ പരീക്ഷണം.

ആദ്യഘട്ടത്തിൽ അൻപത് ശതമാനം ഒപി ടോക്കണുകളാണ് മൊബൈൽ ആപ്പിലൂടെ നൽകുന്നത്. ഓൺലൈനായി ടോക്കൺ ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് സാധാരണ രീതിയിൽ ആശുപത്രിയിലെത്തി ടോക്കൺ എടുക്കാം. പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് ആപ്പ് വികസിപ്പിച്ച് സൗജന്യമായി ആശുപത്രിക്ക് നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...