അയോധ്യ ക്ഷേത്രക്കൊള്ളയില്‍ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അയോധ്യ ക്ഷേത്രക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ നീക്കം. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നല്‍കി. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേയാണ് രാഹുൽ കത്ത് നൽകിയതെന്നത് ശ്രദ്ധേയമായി. അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പാർലമെന്‍റിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് രാഹുൽ ഇതിലൂടെ നൽകിയിരിക്കുന്നത്. രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നും, അടുപ്പക്കാരനായ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രസ്റ്റ് മുന്‍ ജനറല്‍സെക്രട്ടറി ചമ്പത് റായി സംശയമുനയില്‍ നില്‍ക്കുന്ന കൊള്ളയില്‍ പ്രധാനമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ലെന്നുമാണ് ഇരുവരും നൽകിയ കത്തിന്‍റെ ഉള്ളടക്കം. അയോധ്യ ക്ഷേത്രകൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ കൂടി പ്രതിരോധത്തിലാക്കുന്ന ആദ്യ നീക്കവുമായി രാഹുൽ രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത് നിരവധി...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...