അയിരൂര്‍ – കാഞ്ഞീറ്റുകര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : അയിരൂര്‍ – കാഞ്ഞീറ്റുകര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ഥ്യമായതോടെ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ വികസനപ്രവര്‍ത്തനത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. അയിരൂര്‍ കാഞ്ഞീറ്റുകര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. അയിരൂര്‍- കാഞ്ഞീറ്റുകര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിലൂടെ അയിരൂര്‍ ഗ്രാമപഞ്ചായത്ത് ചരിത്രനേട്ടമാണ് സ്വന്തമാക്കിയതെന്നും എംഎല്‍എ പറഞ്ഞു.

റാന്നി താലൂക്കില്‍പ്പെട്ട അയിരൂര്‍ പഞ്ചായത്തിലെ ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ 2013ല്‍ ആരംഭിച്ച ശുദ്ധജല വിതരണ പദ്ധതിയിലൂടെ 47 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. രണ്ട് ഘട്ടമായി നടന്ന പദ്ധതി പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിതരണശൃംഖല സ്ഥാപിക്കുന്നതിന് 2017-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ബുക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 കോടി രൂപയുടെ പദ്ധതിയും ഇതിന്റെ ഭാഗമായി നടന്നു. 2043 ആകുമ്പോഴേയ്ക്കും 30,000 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് രാജു എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

കാറ്റുകര, തേക്കുങ്കല്‍, ആലുങ്കല്‍, വെള്ളിയറ എന്നീ നാലു സോണുകളായി തിരിച്ചാണ് വിതരണ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍, വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതിവഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷന്‍വഴി 5.19 കോടി രൂപാ ചെലവില്‍ 1800 കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. പ്ലാങ്കമണ്‍ പനച്ചിക്കലിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 162 കി.മീ ദൈര്‍ഘ്യത്തില്‍ 90 മുതല്‍ 350 വരെ വ്യാസമുള്ള പി.വി.സി / ഡി.ഐ പൈപ്പ് ലൈനുകളാണ് പദ്ധതി പൂര്‍ത്തീകരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സാറാ പി. തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി പ്ലാച്ചേരി, ബി. പ്രസാദ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി പ്രഭാകരന്‍ നായര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. സുബിന്‍, പ്രദീപ് അയിരൂര്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അലക്‌സ് കണ്ണമല, തിരുവല്ല പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ഉഷാ രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ എബ്രഹാം, ജേക്കബ് കോശി, അഡ്വ. മോഹന്‍ദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...