ഔഷധ സസ്യ വിതരണം നടത്തി ആയൂർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ആയൂർവേദ ദിനത്തോട് അനുബന്ധിച്ച് കേരള ഗവൺമെൻറ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന തലത്തിൽ വേരുകൾ എന്ന പേരിൽ ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസയിൽ വെച്ച് സംസ്ഥാന പ്രസിഡൻറ് ഹാഷിം എ.ആർ ഔഷധ സസ്യങ്ങൾ പത്തനംതിട്ട ഗവ ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ വഹീദ റഹ്മാൻ നൽകി ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ തന്നെ ആയുർവേദം വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്ന ഈ കാലത്ത് ആയുർവേദ മരുന്നുകൾ നിർമ്മിക്കാനാവശ്യമായ ആയുർവേദ സസ്യങ്ങളുടെ അപര്യാപ്തത നാൾക്കു നാൾ വർദ്ധിച്ചു വരുന്നു. ആഗോളതലത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ ഔഷധസസ്യങ്ങൾ ഭാരതത്തിൽ നിന്നും കയറ്റുമതി ചെയ്യുന്നു എന്നാണ് കണക്കുകൾ.

2002 പുറത്തിറങ്ങിയ കണക്കനുസരിച്ച് ഏതാണ്ട് 732 ഓളം ഔഷധസസ്യങ്ങൾ വംശനാശ ഭീഷണി നേരിടുകയാണ്. കാലാവസ്ഥ വ്യതിയാനവും വനനശീകരണവും ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവില്ലായമയും ഇതിന് പ്രധാന കാരണമാകുന്നതെന്ന് ഹാഷിം എ.ആർ പറഞ്ഞു. ഈ സാഹചര്യത്തിൽ ആയുർവേദ ഔഷധ നിർമ്മാണ മേഖലയിലെ ആയുർവേദ ഔഷധസസ്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുവേണ്ടി കേരള ഗവൺമെൻറ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ വേരുകൾ എന്ന പേരിൽ ദേശീയ ആയുർവേദ ദിനത്തിൽ ആയിരത്തോളം ഔഷധസസ്യങ്ങൾ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലായി വിതരണം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ വഹീദ റഹ്മാൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി സൗമ്യ .എസ്, ജില്ലാ ട്രഷറർ ശ്രീലക്ഷ്മി സി. എം, മേഖാ സുധാകരൻ, അപർണ വിജയൻ, ഫാത്തിമ ബീവി, ഡോ. ജിനു ശേഖർ, ഡോ വന്ദന വി.പി ഡോ. കൃഷ്ണ. കെ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...