പത്തനംതിട്ടയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങള്‍ (ആയുര്‍വേദം, ഹോമിയോ) എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സ്ഥാപനങ്ങളെ എന്‍.എബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള മൂന്നാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചു. ദേശീയ ആയുഷ് മിഷനുമായി സഹകരിച്ച് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളെ(ആയുര്‍വേദം, ഹോമിയോ) എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള സംസ്ഥാനതല പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 10 ആയുഷ് സ്ഥാപനങ്ങളില്‍ അസസ്മെന്റ് നടക്കുന്നത്. അടൂര്‍, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുറ്റൂര്‍ എന്നീ ആയുര്‍വേദ സ്ഥാപനങ്ങളും, അരുവാപ്പുലം, എഴംകുളം, മെഴുവേലി, ചെന്നീര്‍ക്കര, വെച്ചൂച്ചിറ എന്നീ ഹോമിയോപ്പതി സ്ഥാപനങ്ങളുമാണ് മൂല്യനിര്‍ണയത്തിന് വിധേയമാകുന്നത്. അക്രഡിറ്റേഷന്‍ നല്‍കുന്നതിന് മുന്‍പായി സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, രോഗീസൗഹൃദം, സുരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍ ഗുണനിലാവാരം, അണുബാധ നിയന്ത്രണം എന്നിവ എന്‍.എ.ബി.എച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായ പരിശോധനയ്ക്ക് വിധേയമാക്കും.

എന്‍.എ.ബി.എച്ച് അസെസ്‌മെന്റിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്നു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റോസമ്മ ഡാനിയേല്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ.മിനി, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.റെജികുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.അഖില, എന്‍.എ.ബി.എച്ച് നാഷണല്‍ അസസര്‍ ഡോ.പി. രാജന്‍, നോഡല്‍ ഓഫീസര്‍മാരായ ഡോ.ജിസ്മേരി, ഡോ.സഗിത സത്യന്‍, ഡോ.ആര്‍.ശ്രീല, എന്‍.എ.എം ഫെസിലിറ്റേറ്റര്‍സ് ഡോ.ആര്‍.എസ്.കാര്‍ത്തിക, ഡോ.ശില്‍പ സത്യന്‍, അടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.തത്ത ദമനന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...