പത്തനംതിട്ടയില്‍ 30 കിടക്കകളുമായി ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി വരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി വരുന്നു. 10.50 കോടി രൂപ മുടക്കി 14,700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നന്നുവക്കാട് നോര്‍ത്ത് പേഴുംകാട്ടില്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. 10 കോടി രൂപ കെട്ടിട നിര്‍മാണത്തിനും 50 ലക്ഷം രൂപ ആശുപത്രി ഉപകരണങ്ങള്‍ക്കുമാണ് ചെലവഴിക്കുന്നത്. ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം മാര്‍ച്ച് 03 വൈകിട്ട് നാലിന് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ (പഴയ ജിയോ ഗ്രൗണ്ട്) ‘ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റില്‍’ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും.  ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ഹെല്‍ത്തി കേരളം ആന്റ് വെബ് ഫോര്‍ വെല്‍നെസ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ആയുര്‍വേദത്തിന് പുറമെ ആയുഷിന് കീഴിലെ മറ്റ് ചികിത്സാ രീതികളുടെയും സേവനം ലഭിക്കുന്ന അത്യാധുനിക ഇന്റഗ്രേറ്റഡ് ആശുപത്രിയാണ് നിര്‍മിക്കുന്നത്. 30 കിടക്കകളുള്ള ആശുപത്രിയില്‍ പുരുഷ-സ്ത്രീ, ജനറല്‍ വാര്‍ഡുകള്‍ക്ക് പുറമെ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, ആധുനിക രീതിയിലുള്ള കണ്‍സള്‍ട്ടേഷന്‍ റൂം, പഞ്ചകര്‍മ തീയറ്റര്‍, പേ വാര്‍ഡ് റൂം, ലാബ്, എക്സ്റേ സൗകര്യം, മരുന്ന് വിതരണ കേന്ദ്രം, നഴ്സിംഗ് സ്റ്റേഷന്‍, ചെയിഞ്ചിങ് റൂം, ഡൈനിങ്ങ് ഹാള്‍, കിച്ചന്‍, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ബാത്ത് റൂം, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവയുണ്ടാകും. 2026 ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...