അയ്യങ്കാളി കേരളീയ നവോത്ഥാനത്തിന്‍റെ വിപ്ലവ പ്രതീകം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടിച്ചമര്‍ത്തലിന്‍റെ പടുകുഴിയിലായിരുന്ന ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിയ കേരളീയ നവോത്ഥാനത്തിന്‍റെ വിപ്ലവ പ്രതീകമായിരുന്നു മഹാനായ അയ്യങ്കാളിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജയന്തി ആഘോഷം ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും അടക്കമുള്ള ജാതീയ വിവേചനവും ഉയര്‍ന്ന ജാതിക്കാരുടെ അടിച്ചമര്‍ത്തലും ഉള്‍പ്പെടെ കൊടിയ പീഢനങ്ങള്‍ അനുഭവിച്ചിരുന്ന പിന്നോക്ക വിഭാഗങ്ങളെ വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ അയ്യങ്കാളി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാനാവാത്ത കേരള ചരിത്രത്തിന്‍റെ ഭാഗമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബന്ധതയോടെ പ്രവര്‍ത്തനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. അര്‍ജുനന്‍, മഞ്ജു വിശ്വനാഥ്, അബ്ദുള്‍കലാം ആസാദ്, സുരേഷ് പാണില്‍, സന്തോഷ് കല്ലേലി, അനില്‍ കൊച്ചുമൂഴിക്കല്‍, എം.പി. രാജു, റനീസ് മുഹമ്മദ്, ശ്രീകുമാര്‍, എം.എം.പി. ഹസന്‍, അജിത് മണ്ണില്‍, കെ.എന്‍. രാജന്‍, മോഹനന്‍ പാണ്ടിമലപ്പുറം, കെ.കെ. പ്രസാദ്, വി.ജി. കൃഷ്ണദാസ്, വി.പി. രാഘവന്‍, കലേഷ് രാജന്‍ തേവര്‍കാട്ടില്‍, അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...