കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാകുന്നില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയെ ശബരിമല ബേസ് ആശുപത്രിയായി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാകുന്നില്ല. മണ്ഡല കാലം ആരംഭിച്ച ശേഷം കഴിഞ്ഞ ദിവസമാണ് കോന്നി മെഡിക്കൽ കോളേജിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് അയ്യപ്പ ഭക്തരെ കോന്നി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ മെഡിക്കൽ കോളേജിൽ സി റ്റി സ്കാൻ എടുക്കേണ്ടി വന്നതിനാൽ ഈ രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഞായറാഴ്ച ആയതിനാൽ സി റ്റി സ്കാൻ എടുക്കാൻ ജീവനക്കാർ ഇല്ല എന്നായിരുന്നു മറുപടി എന്ന് ആണ് അറിയുവാൻ കഴിഞ്ഞത്.ഈ രോഗികളെ രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കെട്ടിട നിർമ്മാണം നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയെ ആണ് ശബരിമല ബേസ് ആശുപത്രിയായി മാറ്റുവാൻ തീരുമാനിച്ചത്. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ പരിചരണം തേടി എത്തുന്ന അയ്യപ്പഭക്തർക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ല എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. മണ്ഡല കാലം ആരംഭിച്ചു കഴിഞ്ഞാൽ സംസ്ഥാന പാതയിൽ നടക്കുന്ന അപകടങ്ങളിൽ പരിക്ക് പറ്റുന്നവരെ അടക്കം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് എത്തിക്കേണ്ടത്. എന്നാൽ ജില്ലയിലെ പ്രധാന ആശുപത്രി എന്ന നിലയിൽ ശബരിമല അയ്യപ്പഭക്തർക്ക് ആവശ്യമായ ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നത് അയ്യപ്പ ഭകതരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...