ളാഹ തിരുവാഭരണ സത്രം അശുദ്ധമാക്കിയെന്നാരോപിച്ച് അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരമ്പരാഗത തീരുവാഭരണ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്തവളമായി ഭക്തർ ആരാധിക്കുന്ന ളാഹ തിരുവാഭരണ സത്രത്തിൽ  രാത്രിയിൽ  ഫോറസ്ററ് ഉദ്യോഗസ്ഥർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തുകയും വിളക്ക് തെളിക്കുന്ന തിരുവാഭരണം ഇറക്കി വെച്ചു പൂജ നടത്തുന്ന സ്ഥലം മൂത്രം ഒഴിച്ചുകൊണ്ട് ആശുദ്ധമാക്കുകയുംചപ്പുചവറുകളും ഉപയോഗ ശ്യുന്യമായ തുണികളും വാരി വിതറി ആശുദ്ധമാക്കി എന്നും ആരോപിച്ച്  ഭക്തജനങ്ങൾ ശക്തമായ പ്രതിഷേധവുമായി സത്രത്തിൽ എത്തി ശരണം വിളി നടത്തി.

മതവികാരം വൃണപ്പെടുത്തുന്നരീതിയിൽ വേലിതന്നെ വിളവ് തിന്നുന്ന പ്രവണത ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല എന്ന് തിരുവാഭരണ പത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു. റാന്നി ഡി എഫ് ഒയ്ക്ക് തിരുവഭരണ പാത സംരക്ഷണ സമിതി പരാതിയും നൽകി. ഡി എഫ് റാന്നി റെയ്ഞ്ച്ഓഫീസറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണം നടത്തി നിയമപരമായി നടപടി സ്വീകരിക്കുമെന്ന് റാന്നി ആർ ഒ ളാഹയിൽ എത്തി പ്രതിഷേധിക്കുന്നവരോട് നേരിലെത്തി അറിയിച്ചു. ളാഹ സത്രം വനം വകുപ്പിന്റെ അധീനതയിലാണ് സംരക്ഷിക്കുന്നത്.  പ്രതിഷേധയോഗത്തിൽ മധു ളാഹ, സുജിത്ത്, ശശി ളാഹ, പി എസ് ഉത്തമൻ, ശശികല എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...