Wednesday, May 7, 2025 9:38 am

അയ്യപ്പ മഹാ സത്ര വിഗ്രഹ ഘോഷയാത്ര ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ നടക്കുന്ന അയ്യപ്പ സത്രവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹ ഘോഷയാത്ര ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ആലങ്ങാട്ടു പേട്ട സംഘം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് ഘോഷയാത്രാരംഭ ചടങ്ങുകൾക്കായി ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

മമ്മിയൂർ മഹാദേവ ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തുരുവള്ളുവക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, ഊരകത്തമ്മ തിരുവടി ക്ഷേത്രം, ശ്രീ വെട്ടുകുന്നത്തു കാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശിച്ച ഘോഷയാത്ര കൂടൽ മാണിക്യ ക്ഷേത്രത്തിൽ വിശ്രമിച്ചു. നാളെ രാവിലെ 6 .30 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുരാനാരംഭിക്കും. ഡിസംബർ 15 ന് രാവിലെ 8 മണിയോടെ ഘോഷയാത്ര റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തും.

തിരുവുള്ളകാവ് ദേവസ്വം ഘോഷയാത്ര അംഗങ്ങൾക്ക് ഉച്ച ഭക്ഷണവും കൂടൽ മാണിക്യം ക്ഷേത്ര ഭരണ സമിതി അത്താഴവും താമസ സൗകര്യങ്ങളും ഒരുക്കി. സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, രഥ ഘോഷയാത്ര ചെയർമാൻ രാജേഷ് കുറുപ്പ്, കൺവീനർ ഗിരീഷ് കെ നായർ, സജീവ് കുമാർ, സന്തോഷ് നിലയിടത്ത്, അനിൽ മുട്ടത്തിൽ, സുനിൽ മുട്ടത്തിൽ, ഉണ്ണി, ഷണ്മുഖൻ, രമേഷ്, മനോജ്, സന്തോഷ് തിരുവായൂർ, മണികണ്ഠൻ, സുരേഷ്, നിഖിൽ മേനോൻ, തുടങ്ങിയ ആലങ്ങാട്ട് യോഗ സംഘ അംഗങ്ങളും ഘോഷയാത്രയെ അനുഗമിച്ചു.

റാന്നി സത്ര വിളംബര വേദയിൽ വടശേരിക്കര, വെച്ചൂച്ചിറ നാരായണീയ സമിതികൾ സംയുക്തമായി ഇന്ന് നാരായണീയ യജ്ഞം നടത്തി. അന്നദാനവും നടന്നു. സ്വാമി പവന പുത്ര ദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, സത്രം ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, എൻ എസ് എസ് റാന്നി വനിതാ യൂണിയൻ പ്രസിഡണ്ട് ആനന്ദാമ്മ ടീച്ചർ, സെക്രട്ടറി വനജ ടീച്ചർ, ബിനു കരുണൻ, സാബു പി, രാധാകൃഷ്ണൻ പെരുമ്പട്ടി, വിജയലക്ഷ്മി ടീച്ചർ, സുമതി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘ധീരതയുടെ വിജയം’; സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി...

അടൂരില്‍ രണ്ട് അപകടങ്ങളിലായി ഒരാള്‍ മരിച്ചു : രണ്ടു പേര്‍ക്ക് പരുക്ക്

0
അടൂര്‍ : എം.സി റോഡില്‍ അപകടങ്ങളുടെ ദിനം. രണ്ട് അപകടങ്ങളിലായി...

വഖഫ് ഭേദഗതി നിയമത്തിനെതിരായ മുര്‍ഷിദാബാദിലെ അക്രമസംഭവങ്ങളിൽ ഭിന്നിക്കരുത് : മമത ബാനർജി

0
കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോള്‍ കലാപമുണ്ടായിട്ടില്ലെന്നും മുര്‍ഷിദാബാദിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ...

വയോധികയുടെ കഴുത്തിലെ മാല അറുത്തെടുത്തു ; വസ്ത്രം വലിച്ചു കീറി അപമാനിച്ചു; സ്‌കൂട്ടറില്‍ രക്ഷപെടുന്നതിനിടെ...

0
പത്തനംതിട്ട : വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറില്‍ അരികിലെത്തിയശേഷം വയോധികയുടെ...