അയ്യപ്പ മഹാ സത്ര വിഗ്രഹ ഘോഷയാത്ര ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ നടക്കുന്ന അയ്യപ്പ സത്രവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹ ഘോഷയാത്ര ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ആലങ്ങാട്ടു പേട്ട സംഘം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് ഘോഷയാത്രാരംഭ ചടങ്ങുകൾക്കായി ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

മമ്മിയൂർ മഹാദേവ ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തുരുവള്ളുവക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, ഊരകത്തമ്മ തിരുവടി ക്ഷേത്രം, ശ്രീ വെട്ടുകുന്നത്തു കാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശിച്ച ഘോഷയാത്ര കൂടൽ മാണിക്യ ക്ഷേത്രത്തിൽ വിശ്രമിച്ചു. നാളെ രാവിലെ 6 .30 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുരാനാരംഭിക്കും. ഡിസംബർ 15 ന് രാവിലെ 8 മണിയോടെ ഘോഷയാത്ര റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തും.

തിരുവുള്ളകാവ് ദേവസ്വം ഘോഷയാത്ര അംഗങ്ങൾക്ക് ഉച്ച ഭക്ഷണവും കൂടൽ മാണിക്യം ക്ഷേത്ര ഭരണ സമിതി അത്താഴവും താമസ സൗകര്യങ്ങളും ഒരുക്കി. സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, രഥ ഘോഷയാത്ര ചെയർമാൻ രാജേഷ് കുറുപ്പ്, കൺവീനർ ഗിരീഷ് കെ നായർ, സജീവ് കുമാർ, സന്തോഷ് നിലയിടത്ത്, അനിൽ മുട്ടത്തിൽ, സുനിൽ മുട്ടത്തിൽ, ഉണ്ണി, ഷണ്മുഖൻ, രമേഷ്, മനോജ്, സന്തോഷ് തിരുവായൂർ, മണികണ്ഠൻ, സുരേഷ്, നിഖിൽ മേനോൻ, തുടങ്ങിയ ആലങ്ങാട്ട് യോഗ സംഘ അംഗങ്ങളും ഘോഷയാത്രയെ അനുഗമിച്ചു.

റാന്നി സത്ര വിളംബര വേദയിൽ വടശേരിക്കര, വെച്ചൂച്ചിറ നാരായണീയ സമിതികൾ സംയുക്തമായി ഇന്ന് നാരായണീയ യജ്ഞം നടത്തി. അന്നദാനവും നടന്നു. സ്വാമി പവന പുത്ര ദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, സത്രം ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, എൻ എസ് എസ് റാന്നി വനിതാ യൂണിയൻ പ്രസിഡണ്ട് ആനന്ദാമ്മ ടീച്ചർ, സെക്രട്ടറി വനജ ടീച്ചർ, ബിനു കരുണൻ, സാബു പി, രാധാകൃഷ്ണൻ പെരുമ്പട്ടി, വിജയലക്ഷ്മി ടീച്ചർ, സുമതി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...