റിസപ്‌ഷനിസ്റ്റിന്റെ കൊലപാതകം : ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുറ്റകൃത്യങ്ങൾക്ക് ശേഷം അജീഷിന്റെ സ്ഥിരം ഒളിത്താവളങ്ങളിലൊന്നായിരുന്നു കൊലനടത്തിയ നഗരത്തിലെ ഹോട്ടൽ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരുഡസനോളം തവണ അയ്യപ്പൻ ഇതേ ഹോട്ടലിൽ താമസിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചു. ഭാര്യയുമായി വേർപിരിഞ്ഞു കഴിയവേ ഇക്കഴിഞ്ഞ ഒക്ടോബർ 28ന് ഇയാൾ ഇവിടെ മുറിയെടുത്തു. മക്കളെ കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്നും കാണാൻ വരണമെന്നും ആവശ്യപ്പെട്ട് ഭാര്യയെ നഗരത്തിലേക്ക് വിളിച്ചു വരുത്തി. കൂട്ടുകാരിക്കൊപ്പമെത്തിയ ഭാര്യയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി കണ്ടശേഷം ഭാര്യയുമൊത്ത് മുറിയിലെത്തി. എന്നാൽ പിറ്റേ ദിവസം ഭാര്യ പിണങ്ങിപ്പോയി.

തുടർന്ന് അജീഷ്, ഹോട്ടൽ മുറിയിൽ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പൻ ഇടപെട്ടു. ഇതോടെയാണ് അയ്യപ്പനോട് അജീഷിന് വൈരാഗ്യം തുടങ്ങിയത്. വഴക്കിനിടെ അയ്യപ്പൻ അസഭ്യം പറഞ്ഞതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഈ സംഭവത്തിനു ശേഷവും അജീഷ് ഇതേ ഹോട്ടലിൽ മുറിയെടുക്കാനെത്തിയിരുന്നു. അപ്പോഴെല്ലാം അയ്യപ്പനുമായി ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും ഒരാഴ്ച മുമ്പ് അജീഷ് മുറിയെടുക്കാനെത്തിയപ്പോഴും ഇതേ പ്രശ്നങ്ങൾ വീണ്ടും ഉണ്ടായെന്നും പോലീസ് പറഞ്ഞു.

അയ്യപ്പനോട് ഏറ്റുമുട്ടാനുള്ള അവസരമുണ്ടാക്കാനാണ് താമസത്തിന് ഇതേ ഹോട്ടൽ അജീഷ് വീണ്ടും വീണ്ടും തിരഞ്ഞെടുത്തതെന്നാണ് പോലീസ് കരുതുന്നത്. ഹോട്ടൽ ജീവനക്കാരെ വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അയ്യപ്പനും അജീഷും തമ്മിലുള്ള വൈരാഗ്യത്തിന്റെ കൃത്യമായ കാരണങ്ങളും അതിനുള്ള തെളിവുകളും ശേഖരിക്കുകയാണ് ലക്ഷ്യം. ഹോട്ടൽ മുറിയിലെ സിസി ടിവി കാമറകളുടെ ഹാർഡ് ഡിസ്കും വിശദ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സഹകരണ പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍...

അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ മൽസ്യബന്ധന വള്ളം മുങ്ങിയുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ചു

0
അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ മൽസ്യബന്ധന വള്ളം മുങ്ങിയുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളികളെ...