മദ്യലഹരിയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മദ്യലഹരിയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ശൂരനാട് തെക്ക് തെങ്ങുംവിള അന്‍സില്‍ മന്‍സിലില്‍ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പോലീസ് ആണ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാടാണ് സംഭവം. സ്ഥിരമായി ഷിബു മദ്യപിച്ച്‌ ബഹളം വെയ്ക്കുകയും മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരി 26-ന് മദ്യപിച്ച്‌ വന്ന് ഷിബു വീട്ടില്‍ ബഹളമുണ്ടാക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന പിതാവിനെ അടക്കം മര്‍ദ്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് മര്‍ദ്ദനത്തിനിടയില്‍ പിതാവ് ഇബ്രാഹിം കുട്ടി കയ്യില്‍ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. ഷിബു മുമ്പും മാതാപിതാക്കളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അറസ്റ്റിലായ ഇബ്രാഹിം കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...