Thursday, April 25, 2024 4:06 am

ആസാദി കാ ഗൗരവ് ജില്ലാ പദയാത്ര 9 മുതൽ 14 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ഓഗസ്റ്റ് 9, 10, 12, 13, 14 തീയതികളിൽ ‘ആസാദി കാ ഗൗരവ്’ ജില്ലാ പദയാത്ര നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ക്വിറ്റ് ഇന്ത്യാ ദിനമായ 9ന് വൈകീട്ട് 3ന് തിരുവല്ല നിയോജക മണ്ഡലത്തിലെ കുന്നന്താനത്തു നിന്നും പദയാത്ര ആരംഭിക്കും. തുടർന്ന് ജില്ലാതല ഉദ്ഘാടനം മല്ലപ്പള്ളി ടൗണിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. രണ്ടാം ദിവസം 10ന് രാവിലെ റാന്നി മന്ദമരുതിയിൽ നിന്നും ആരംഭിച്ച് എഴുമറ്റൂർ ചുങ്കപ്പാറയിൽ സമാപിക്കും.

മൂന്നാം ദിവസമായ 12ന് പന്തളം ടൗണിൽ നിന്നും ആരംഭിച്ച് അടൂർ കെഎസ്ആർടിസി ജംഗ്ഷനിൽ പദയാത്ര സമാപിക്കും. നാലാം ദിവസമായ 13ന് ഇരവിപേരൂരിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ടൗണിൽ പദയാത്ര സമാപിക്കും. സമാപന സമ്മേളനം കെപിസിസി പ്രചാരണ വിഭാഗം ചെയർമാനും മുൻ കെപിസിസി പ്രസിഡന്റുമായ കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. ആഞ്ചാം ദിവസമായ 14ന് കോന്നി ടൗണിൽ നിന്നും ആരംഭിച്ച് മൈലപ്ര ടൗണിൽ പദയാത്ര സമാപിക്കും. സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 10 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലൂടെയാണ് 75 കിലോമീറ്റർ ആസാദി കാ ഗൗരവ് പദയാത്ര പര്യടനം നടത്തുന്നത്.

കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.ടി.ബൽറാം, കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, മുൻ ഡിസിസി പ്രസിഡന്റുമാരായ അഡ്വ. കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർജ്, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, എഐസിസി അംഗം മാലേത്ത് സരളാദേവി, മുൻ മന്ത്രി പന്തളം സുധാകരൻ, കെപിസിസി സെക്രട്ടറിമാരായ എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി, പോഷക സംഘടനാ നേതാക്കൾ പങ്കെടുക്കും.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരും ഒറ്റു കൊടുത്തവരുമായ സംഘപരിവാർ നേതാക്കളെ മഹത്വവത്കരിക്കുവാനും സ്വാതന്ത്ര്യസമര സേനാനികളേയും സ്വാതന്ത്ര്യസമര ചരിത്രത്തേയും തമസ്‌കരിക്കുവാനുമുള്ള നീക്കങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിച്ച് സ്വാതന്ത്ര്യസമര ചരിത്രവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണ നേട്ടങ്ങളും ജനമനസുകളിൽ എത്തിക്കുന്നതിനായിട്ടാണ് ആസാദി കാ ഗൗരവ് പദയാത്ര നടത്തുന്നത്.

ഓഗസ്റ്റ് 15ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികൾ, പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്യ സന്ദേശ പദയാത്രകൾ, സ്മൃതി സംഗമങ്ങൾ, പൊതുയോഗങ്ങൾ എന്നിവയും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംഘടനാ ചുമതല വഹിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറി സെക്രട്ടറി സജി കൊട്ടയ്ക്കാട് എന്നിവർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....