ശബരിമലയുടെ മറവിൽ പ്രീണനത്തിന് പിണറായി സർക്കാർ ശ്രമം : ബി.ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയുടെ മറവിൽ മുസ്ലിം പ്രീണനത്തിന് പിണറായി സർക്കാർ ശ്രമിക്കുന്നതായി ബി.ജെ.പി.വക്താവ് ബി. ഗോപാലകൃഷ്ണൻ. ശബരിമല, പൗരത്വനിയമ കേസുകള്‍ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബി. ഗോപാലകൃഷ്ണൻ. ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ എന്നാൽ എന്താണെന്നും ക്രിമിനൽ വകുപ്പില്ലാതെ എങ്ങനെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്നും ചോദിച്ച അദ്ദേഹം ആത്മാർഥത ഉണ്ടെങ്കിൽ പൊതുസ്വത്ത് നശിപ്പിക്കുന്ന കേസ് ഒഴികെ ബാക്കി എല്ലാ ശബരിമല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ശരണം വിളിക്കുന്നതു പോലും പോലീസ് ആക്ട് പ്രകാരം ശിക്ഷാർഹമാക്കി എടുത്ത കേസുകൾ പിൻവലിക്കാതെ ശബരിമല കേസുകൾ പിൻ വലിക്കുമെന്ന് പറയുന്നത് ശുദ്ധകളവും അസംബന്ധവുമാണ്. ശബരിമലയെ മറയാക്കി സിഎഎ സമര കേസുകൾ പിൻവലിക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. സിഎഎ വിരുദ്ധസമരം രാജ്യവിരുദ്ധവും കേന്ദ്രസർക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനവുമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...