പട്ടികജാതിക്കാരിയെ അപമാനിച്ച് ഇറക്കിവിട്ടു ; സി.പി.എം ജില്ലാ കമ്മറ്റി അംഗമായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : പട്ടികജാതിക്കാരിയെ അപമാനിച്ച് ഇറക്കിവിട്ട സി.പി.എം ജില്ലാ കമ്മറ്റി അംഗമായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനനെതിരെ തൊഴിലുറപ്പ് തൊഴിലാളിയായ ഓമനാ സുധാകരൻ പട്ടികജാതി കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.

ഒരു കൂലിപ്പണിക്കാരിക്ക് തന്റെ മുന്നിൽ ഇരിക്കാൻ എങ്ങനെ ധൈര്യം വന്നു, നിങ്ങൾ എന്റെ  കൂലി തൊഴിലാളികളാണ്, കണ്ട പട്ടിക്കും പൂച്ചക്കും ഇരിക്കുവാനുള്ളതല്ല തന്റെ  മുന്നിലുള്ള കസേര എന്നും പഞ്ചായത്ത് പ്രസിഡന്റ് ആക്രോശിച്ചു എന്ന് പരാതിയില്‍ പറയുന്നു.

അരിശം തീരാതെ പഞ്ചായത്തിലെ ജീവനക്കാരെ എല്ലാവരെയും  കണക്കിന് പറഞ്ഞു. തൊഴിലുറപ്പ് മേറ്റായ പെരുനാട് കോട്ടുപ്പാറ സ്വദേശിനി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കണിപറമ്പിൽ ഓമനാ സുധാകരനെയും മറ്റൊരു തൊഴിലാളിയേയും ജോലിയുമായി  ബന്ധപ്പെട്ട് സംസാരിക്കുവാനായാണ് പ്രസിഡന്റ് പി എസ് മോഹനൻ പഞ്ചായത്തിലേക്ക് വിളിപ്പിച്ചത്. ഓഫീസിൽ ഉണ്ടായിരുന്ന പ്രസിഡന്റിന്റെ  കസേരക്ക് മുമ്പിലായി കസേരയിൽ തൊഴിലാളികള്‍  ഇരുന്നതാണ് തൊഴിലാളി വർഗ്ഗ നേതാവിനെ ചൊടിപ്പിച്ചത്. ജാതീയമായി അധിക്ഷേപിക്കുകയും സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗവും മറ്റുള്ളവരും കേൾക്കെ പട്ടിയും പുച്ചയും ഇരിക്കാനല്ല ഇവിടെ കസേര ഇട്ടിരിക്കുന്നതെന്നും അധിക്ഷേപിച്ചതായി ഇവർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...