ഒബിസി വിഭാ​ഗത്തെ അധിക്ഷേപിച്ച് ബാബാ രാംദേവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : യോഗാ ഗുരു രാംദേവ് ഒബിസി വിഭാ​ഗത്തെ അവഹേളിച്ചെന്ന് ആരോപണം. ഒബിസി വിഭാ​ഗത്തിനെതിരെ പരാമർശം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആരോപണമുയർന്നത്. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി ബാബാ രാംദേവ് രംഗത്ത് എത്തി. തന്റെ പരാമർശം എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെ ഉദ്ദേശിച്ചുള്ളതാണെന്നും ഒബിസി സമുദായത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും രാംദേവ് വ്യക്തമാക്കി. കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് ബാബാ രാംദേവിന്റെ വിശ​ദീകരണം. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് രാംദേവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഞാൻ പറഞ്ഞത് ഒവൈസി എന്നാണ്, ഒബിസി എന്നല്ല. ഒവൈസിയുടെ മുൻഗാമികൾ ദേശവിരുദ്ധരായിരുന്നു. ഞാൻ അദ്ദേഹത്തെ ​ഗൗരവമായി കാണുന്നില്ല’- രാംദേവ് വ്യക്തമാക്കി. എന്നാൽ, വീഡിയോയിൽ രാംദേവ് താൻ ബ്രാഹ്മണനാണെന്ന് പറയുകയും അഗ്നിഹോത്രി ബ്രാഹ്മണൻ ഉൾപ്പെടെയുള്ള വിവിധ ബ്രാഹ്മണ വിഭാ​ഗത്തെ പുകഴ്ത്തുകയും ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...