കലക്ടറേറ്റ് മാർച്ചിനിടെ പോലീസ് മുടിയിൽ ചവിട്ടിയ സംഭവം ; വനിതാ നേതാവ് നിയമ നടപടിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ യൂത്ത് കോൺഗ്രസിൻറെ കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയിൽ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ സംസ്ഥാന – ദേശീയ വനിതാ കമ്മീഷനുകളിൽ പരാതി നൽകും. പൊലീസ് സ്വമേധയാ കേസ് എടുക്കുന്നില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിയ നാരായണൻ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റത്. സംഘർഷത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻറെ മുടിയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതും വസ്ത്രം വലിച്ചുകീറിയതും ഏറെ വിവാദമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...

ലൈംഗികപീഡനക്കേസ് ; എഴുത്തുകാരിക്ക് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

0
ന്യൂയോർക്ക് : ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി...