പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നെന്ന് ബാബ രാംദേവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വർധിക്കാൻ കാരണമായിട്ടുണ്ട്.

പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തിയതും വരുമാന വർധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്മെന്റ് പറയുന്നു. 2018 ൽ 10000ത്തിൽ താഴെയായിരുന്നു വിതരണ പോയിന്റുകൾ. എന്നാൽ ഇപ്പോഴിത് 55751 എണ്ണമായി വർധിച്ചു. 100 സെയിൽസ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ൽ ഔട്ട് ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...