സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര ; ഹൈക്കോടതിയില്‍ ഇന്ന് അപൂര്‍വ്വ വാദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ഹൈക്കോടതിയില്‍ ഇന്ന് അത്യപൂര്‍വ്വ വാദം. സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ സ്വയം വാദിക്കും. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. കോണ്‍വെന്റില്‍ നിന്നും പുറത്താക്കുന്നതിനെതിരെ പോലീസ് സംരക്ഷണം നല്‍കി കീഴ് ക്കോടതി നല്‍കിയവിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഹാജരാവേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര തീരുമാനിച്ചത്.

സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണമായെന്ന് അവര്‍ പറഞ്ഞു. നിസഹായരായി സ്ത്രീകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളത്. എന്‍റെ കേസടക്കം അതിന് ഉദാഹരണമാണ്. കന്യാസ്ത്രീ എന്ന സംരക്ഷണത്തില്‍ നിന്നാണ് സഭാ നേതൃത്വം എന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിന്‍റെ ഇര തന്നെ വാദിക്കുകയും കോടതിയില്‍ തന്‍റെ നിലപാട് പറയുകയും ചെയ്യുകയാണ്. എന്‍റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകന്‍ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായതായി സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

ഹൈക്കോടതിയില്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിപ്രകാരം അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തില്‍ തുടരാനാകുമോ എന്നസംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടിരുന്നു. മഠത്തില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ സഭയിലും മറ്റൊരു കോടതിയിലും പോരാട്ടം നടത്തുകയാണെന്നും തനിക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി ഇടപെടേണ്ടതെന്നും ലൂസി വാദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...