ബാബറി മസ്ജിദ് കേസ് : അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ എൽകെ അദ്വാനി, ഉമാഭാരതി, എംഎം ജോഷി, കല്യാണ് സിംഗ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അയോധ്യയിലെ രണ്ട് മുസ്ലീം നിവാസികളാണ് ഇവരെ കുറ്റവിമുക്തരാക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്.

ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി,നിലവിലെ രാം മന്ദിര് ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ്, ഉമാഭാരതി, ബിജെപി നേതാവ് വിനയ് സിംഗ് എന്നിവരടക്കം 32 പേരാണ് ബാബരി തകർത്ത കേസിൽ പ്രതികളായത്. കേസിലെ പ്രതികളെ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി.

1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത് മുൻകൂട്ടി തീരുമാനിച്ചല്ലെന്നും ഇതിൽ ഗൂഢാലോചന ഇല്ലെന്നും വിലയിരുത്തിയാണ് പ്രത്യേക ജഡ്ജി എസ്.കെ കേശവ് വിധി പറഞ്ഞത്. വിചാരണ കോടതി വിധിയ്‌ക്കെതിരെ അയോദ്ധ്യാ നിവാസികളായ ഹാജി മഹമ്മുദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് അപ്പീൽ നൽകിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...