ചാങ്കൂർമുക്ക് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത് അപകടഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല മണ്ഡലകാലം അടുത്ത് എത്തിയപ്പോഴും കോന്നി ചാങ്കൂർ മുക്ക് റോഡിന്റെ ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കാൻ നടപടിയില്ല. കോന്നി കുമ്പഴ ഭാഗത്തേക്കും തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ ഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് ഉണ്ടായ കനത്ത മഴയെ തുടർന്നാണ് ചാങ്കൂർമുക്ക് പാലത്തിന്റെ ഒരു ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോകുന്നത്.

ഇടിഞ്ഞു പോയ ഭാഗം എത്രയും വേഗം പുനർനിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.എന്നാൽ സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണ ഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ അധീനതയിൽ വരുന്നതാണ് ഈ റോഡ്. ശബരിമല മണ്ഡലകാലത്ത് കുമ്പഴ വഴിയും ചിറ്റാർ, സീതത്തോട് വഴിയും നിരവധി അയ്യപ്പ ഭക്തന്മാരുടെ വാഹനം ഇതുവഴി കടന്നുപോകുന്നതാണ്.

ഈ മണ്ഡല കാലത്തും ഇതുവഴി വാഹനങ്ങൾ കടന്നുപോകേണ്ടതാണ്.എന്നാൽ അപകടാവസ്ഥയിലായ ഭാഗത്ത് വീപ്പകൾ ഉപയോഗിച്ച് അപകട മുന്നറിയിപ്പ് നൽകിയതല്ലാതെ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വലിയ വാഹനങ്ങൾ അടക്കം ഈ വഴിയാണ് സഞ്ചരിക്കുന്നത്. മാത്രമല്ല അപകട മുന്നറിയിപ്പിനായി റോഡിൽ സ്ഥാപിച്ചിരിക്കുന്ന വീപ്പകൾ വളവിൽ ആയതിനാൽ ഇതും അപകടം ക്ഷണിച്ച് വരുത്തുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...