പാഠ്യപദ്ധതി പരിഷ്കരണം : ജനകീയ ചർച്ച സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയചർച്ച സംഘടിപ്പിച്ചു. 2025-26 അധ്യയനവർഷം നിലവിൽവരുന്ന പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജനകീയ ചർച്ചയെ മികച്ച സാമൂഹിക പങ്കാളിത്തത്തോടെയാണ് സ്കൂൾ ഏറ്റെടുത്തത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ചരിത്രം, വിവിധ ഘട്ടങ്ങൾ, പ്രസക്തി എന്നിവ ചർച്ചചെയ്തുകൊണ്ടാണ് ചർച്ച ആരംഭിച്ചത്. പാഠ്യപദ്ധതി സമീപനം, പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിൻ്റെ അഭിപ്രായങ്ങൾ, 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പൊതുവായ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ എന്നിവയും ചർച്ചയ്ക്ക് വിധേയമാക്കി.

പൊതുജനങ്ങൾക്ക് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുള്ള ടെക് പ്ലാറ്റ്ഫോം സംവിധാനം പരിചയപ്പെടുത്തി. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകവഴി സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്. 26 ഫോക്കസ് മേഖലകളെ വിഷയാടിസ്ഥാനത്തിൽ വിഭജിക്കുകയും, ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.

അവതരിപ്പിക്കപ്പെട്ട നിർദ്ദേശങ്ങൾ പൊതുരൂപത്തിലാക്കി എസ്.സി.ഇ.ആർ.ടി.ക്ക് സമർപ്പിക്കാനും തീരുമാനിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആർ.ദേവകുമാർ ജനകീയ ചർച്ച ഉദ്ഘാടനംചെയ്തു. വി.എച്ച്.എസ്.ഇ.വിഭാഗം അധ്യാപകൻ എം.എസ്.സന്തോഷ് കുമാർ പദ്ധതിവിശദീകരണം നടത്തി. എസ്.ആർ.ജി.കൺവീനർ പ്രമോദ് കുമാർ വിഷയാവതരണം നടത്തി. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ സുനിൽ ആർ, ടീച്ചർ ഇൻ ചാർജ് ലീന കെ.എസ്, ശ്രീകുമാർ ആർ, പി.റ്റി.എ. പ്രസിഡൻ്റ് മനോജ് പുളിവേലിൽ, മാതൃസമിതി പ്രസിഡൻ്റ് ഷിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...