ഏകാംഗ നാടക കലാകാരന്‍ ബബില്‍ പെരുന്ന അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: ഏകാംഗ നാടക കലാകാരന്‍ ബബില്‍ പെരുന്ന (വര്‍ഗീസ് ഉലഹന്നാന്‍-56) അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവാണ്. കേരളത്തിലുടനീളം ആയിരത്തോളം വേദികളില്‍ ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ബബില്‍ പെരുന്ന. ഒരു മാസം മുന്‍പ് പ്രമേഹരോഗം മൂര്‍ച്ഛിച്ച്‌ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാന്‍ കാഞ്ഞിരത്തുംമൂട്ടിലിന്റെയും മറിയാമ്മയുടെയും മകനാണ്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒറ്റയാള്‍ നാടകം അവതരിപ്പിച്ചതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തെരുവോരത്ത് ഒറ്റകഥാപാത്ര നാടകങ്ങളിലൂടെ കാണികളെ ചിന്തിക്കാനും പ്രതികരിക്കാനും പ്രേരിപ്പിച്ച കലാകാരനാണ് ബബില്‍. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കരുതേണ്ട ചിഹ്നം എന്ന ഒറ്റയാള്‍ നാടകവുമായാണ് ബബില്‍ അവസാനമായി തെരുവിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...