മറ്റൊരു ബാബരി മസ്ജിദ് രാജ്യത്ത് ആവർത്തിക്കാൻ അനുവദിക്കില്ല : എസ്‌ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മറ്റൊരു ബാബരി മസ്ജിദ് രാജ്യത്ത് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. ഇനിയൊരു മതേതര സംവിധാനത്തെ സംഘപരിവാരത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ല. ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 6 ഫാഷിസ്റ്റ് വിരുദ്ധ ദിനമായി എസ്‌ഡിപിഐ ആചരിക്കുന്നതിന്റെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആത്മാവ് മതേതരത്വമാണ്. അത് തിരിച്ചുപിടിക്കണം. അതിനായി
നിയമപരമായി പോരാട്ടം തുടരും. ഇന്ത്യരാജ്യത്ത് ബുൾഡോസർ രാജ്‌ വാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ ഇടപെടലുകളെ ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ പൗരൻമാരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. പ്രതിഷേധിക്കുന്നവരെ തല്ലിച്ചതച്ച് യുഎപിഎ പോലെയുള്ള കിരാത നിയമങ്ങൾ ചാർത്തി ജയിലിൽ തള്ളുന്നു. കഴിഞ്ഞദിവസം യുപിയിലെ സംഭാൽ ജില്ലയിൽ ഷാഹി മസ്ജിദ് അനധികൃത സർവ്വേക്കെതിരെ പ്രതിഷേധിച്ച അഞ്ച് യുവാക്കളെയാണ് യോഗി ഭരണകൂടം വെടിവെച്ചു കൊന്നത്. മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ച് പോലീസിന്റെ കിരാത വാഴ്ചയാണ് നടന്നത്. ഇതിനെ പ്രതിഷേധ ശബ്ദം ഉയർത്താൻ പോലും ആരുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ട്രഷറർ ഷാജി കോന്നി സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി

0
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ; ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിൽ അടിയന്തര ലാൻഡിങ്

0
മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു....

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...