ബേബി പൗഡർ ബേബികൾക്കു മാത്രമല്ല ; മറ്റു ചില ഉപയോഗങ്ങളുമുണ്ട്

For full experience, Download our mobile application:
Get it on Google Play

ബേബി പൗഡർ കുട്ടികൾക്കായി നിർമിക്കുന്നതു കൊണ്ട് കെമിക്കലുകൾ ഉണ്ടാകില്ലെന്ന വിശ്വാസത്തോടെ ഇതുപയോഗിയ്ക്കുന്ന മുതിർന്നവരുമുണ്ട്. ബേബി പൗഡർ മുഖത്തും ദേഹത്തും ഇടുക മാത്രമല്ലാതെ ഇതു കൊണ്ടു മറ്റു ചില ഉപയോഗങ്ങളുമുണ്ട്. പെറ്റ് ക്ലീനറായി ഇത് ഉപയോഗിയ്ക്കാം. അൽപം ബേബി പൗഡർ കയ്യിലെടുത്ത് പെറ്റിന്റെ രോമങ്ങളിൽ ഇടാം. പിന്നീട് ബ്രഷ് ഉപയോഗിിച്ചു കഴുകിക്കളയാം. ഇത് ഇവയ്ക്ക് സുഗന്ധവും വൃത്തിയും നൽകും. ചൂടുള്ള കാലാവസ്ഥയെങ്കിൽ കിടക്കുന്നതിനു മുൻപ് ബെഡ്ഷീററിൽ അൽപം ബേബി പൗഡർ വിതറുക. ഇത് ചൂടു വലിച്ചെടുക്കും. ചെരിപ്പിനും ഷൂസിനുമെല്ലാം ദുർഗന്ധമെങ്കിൽ അൽപം ബേബി പൗഡർ ഇട്ടു നോക്കൂ. ഇവ വിയർപ്പു വലിച്ചെടുക്കും. സുഗന്ധവുമുണ്ടാകും.

ബീച്ചിൽ പോയാൽ വസ്ത്രങ്ങളിലും ദേഹത്തും മണൽ പറ്റുന്നത് സാധാരണം. അൽപം ബേബി പൗഡർ ഇട്ടു തട്ടിക്കളഞ്ഞു നോക്കൂ. മണൽ വേഗത്തിൽ പോകും. വസ്ത്രത്തിലെ ഗ്രീസ് കറ കളയാൻ ബേബി പൗഡർ നല്ലതാണ്. ഇതിട്ട് ഉരച്ച ശേഷം തട്ടിക്കളയാം. ഇത് ആവർത്തിച്ചാൽ ഗ്രീസ് കറ പോകും. പുസ്തകം ഈർപ്പം വലിച്ചെടുക്കുന്നതും ചിതൽ പിടിയ്ക്കുന്നതുമെല്ലാം തടയാൻ അൽപം ബേബി പൗഡർ ഇട്ടാൽ മതിയാകും. മരസാധനങ്ങളുടെ വാതിലുകൾ ശബ്ദമുണ്ടാക്കുന്നുവെങ്കിൽ അൽപം ബേബി പൗഡർ ഇട്ടാൽ മതിയാകും. ഗ്ലൗസ് അൽപം കഴിയുമ്പോൾ ഒട്ടിപ്പിടിച്ചു തുടങ്ങും. ഇതൊഴിവാക്കാൻ ബേബി പൗഡർ ഗ്ലൗസിനുള്ളിലും പുറത്തും ഇട്ടു വെയ്ക്കുക. ഉറുമ്പുകൾക്കു ചുറ്റും ബേബി പൗഡർ ഇടുന്നതും ഗുണം ചെയ്യും. ഇത് ഉറുമ്പുകളെ ഒഴിവാക്കും. സസ്യങ്ങളും വിത്തുകളും നടുമ്പോൾ മണ്ണിനൊപ്പം അൽപം ബേബി പൗഡർ കലർത്തിയിളക്കുക. ഇവ ചീഞ്ഞു പോകാതിരിയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...