മികച്ച ക്യാമറകളുമായി വൺപ്ലസ് 12 സീരിസ് ഫോണുകൾ എത്തുന്നു

For full experience, Download our mobile application:
Get it on Google Play

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുതിയ വർഷത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഫോണാണ് വൺപ്ലസ് 12 സീരീസ് ഫോണുകൾ. വൺപ്ലസ് 12, വൺപ്ലസ് 12 ആർ എന്നീ ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. ഈ ജനുവരി 23ന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. ചൈനയിൽ അവതരിപ്പിച്ച അതേ മോഡൽ ഫോണുകൾ തന്നെയായിരിക്കും കമ്പനി ഇന്ത്യയിലും അവതരിപ്പിക്കുക. ചൈനയിൽ നിന്ന് മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണുകൾക്ക് ലഭിച്ചത്. വൺപ്ലസ് 11 സീരീസിന്റെ പിൻ​ഗാമികൾ എന്ന നിലയ്ക്ക് ആയിരിക്കും പുതിയ ഫോണുകളെ കമ്പനി അവതരിപ്പിക്കുന്നത്. വൺപ്ലസ് 11നെ അപേക്ഷിച്ച് പുതിയ ഫോണുകൾക്ക് വില കൂടുതൽ ആയിരിക്കും. പുതിയ ഫോണിന്റെ വിലയെക്കുറിച്ചുള്ള ചില ചോർച്ചാ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഈ റിപ്പോർട്ടുകൾ‌ പ്രകാരം വൺപ്ലസ് 12 ആറിന്റെ വില 499 യുഎസ് ഡോളർ ആയിരിക്കും അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 35,000 രൂപ. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു പതിപ്പും ഈ മോഡലിൽ വൺപ്ലസ് പുറത്തിറക്കുന്നുണ്ട്. 599 യുഎസ് ഡോളർ (ഏകദേശം 42,000 രൂപ) ആണ് ഇതിന്റെ വില. വൺപ്ലസ് 12ന്റെ വില പരിശോധിക്കുമ്പോൾ 799 യുഎസ് ഡോളർ‌ (ഏകദേശം 66,400 രൂപ) ആണ് ഇതിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് സ്വന്തമാക്കാൻ മുടക്കേണ്ടത്. 16 ജിബി റാം 512 ജിബി സ്റ്റോറേജിൽ മറ്റൊരു വേരിയന്റും വൺപ്ലസ് 12ന് ഉണ്ടായേക്കും ഇതിന്റെ വില പ്രതീക്ഷിക്കുന്നത് 899 യുഎസ് ഡോളർ (ഏകദേശം 74,000 രൂപ) ആണ്. 56,999 രൂപയായിരുന്നു വൺപ്ലസ് 11ന്റെ ഇന്ത്യയിലെ ലോഞ്ച് വില. 10,000 രൂപയോളം വർധനവാണ് പുതിയ ഫോണിന് പ്രതീക്ഷിക്കുന്നത്.

അതേ സമയം വൺപ്ലസ് 12ന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം. Snapdragon 8 Gen 3യുടെ കരുത്ത് വൺപ്ലസ് 12ന് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഫോണിന്റെ പെർഫോമൻസിനെ നല്ല രീതീയിൽ ബൂസ്റ്റ് ചെയ്യും എന്നാണ് കരുതുന്നത്. പല ഫീച്ചറുകളിലും എഐ സവിശേഷതകൾ കൊണ്ടുവരാനും വൺപ്ലസ് ശ്രമിച്ചേക്കാം. 6.82 ഇഞ്ച് വലുപ്പമുള്ള ക്യൂഎച്ച്ഡി പ്ലസ് LTPO AMOLED ഡിസ്പ്ലേയാണ് ഈ ഫോണിനായി വൺപ്ലസ് തയ്യാറാക്കിയിരിക്കുന്നത്. 120Hz വരെ റീഫ്രഷ് റെയ്റ്റും ഈ ഡിസ്പ്ലേയ്ക്ക് ആവകാശപ്പെടാൻ ഉണ്ടായിരിക്കുന്നതാണ്. 4,500 നിറ്റ്സ് ആണ് ഈ സ്ക്രീനിന്റെ ഏറ്റവും ഉയർന്ന തെളിച്ചം. ഇത്രയും ഉയർന്ന തെളിച്ചം വാ​ഗ്ദാനം ചെയ്യുന്ന വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഇന്ന് വിപണിയിൽ ഉള്ളത്. തുറസായ സ്ഥലത്ത് ഫോൺ മികച്ച രീതീയിൽ ഉപയോ​ഗിക്കാൻ ഇത് സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...