ബിജെപിക്ക് വേണ്ടി ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്ന ഒരുകൂട്ടം കൂലിവേലക്കാരാണ് ഇഡിയെന്ന് ബേബി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപിക്ക് വേണ്ടി ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്ന ഒരുകൂട്ടം കൂലിവേലക്കാരാണ് ഇഡിയെന്ന് എംഎ ബേബി. കള്ളപ്പണം വെളുപ്പിക്കൽ എന്ന കെട്ടുകഥയുണ്ടാക്കി അഴിമതി നിരോധന നിയമം അനുസരിച്ച് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡിക്ക് വേണ്ടി മാപ്പുസാക്ഷിയായി പ്രസ്താവന കൊടുത്ത ശരത് ചന്ദ്രറാവു ബിജെപിക്ക് ഇലക്ട്രൽ ബോണ്ടു വഴി 55 കോടി രൂപ നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ബിജെപിയും ശരത്ചന്ദ്ര റാവുവും തമ്മിലാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നത്. ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷത്തെ ഒതുക്കാനുള്ള ഭീകരവാദ പ്രവർത്തനമാണ് ബിജെപി സർക്കാർ നടത്തുന്നത്. സുപ്രീംകോടതി പറയുന്നതിന് പുല്ല് വില പോലും കൽപ്പിക്കാത്ത സേഛാധിപത്യ ഭരണസംവിധാനമാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇന്ത്യൻ ഭരണഘടന ഇളക്കി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

മോദി ഭരണം തുറന്നുണ്ടായാൽ നമുക്ക് ശേഷം ഇന്ത്യയിൽ ജനിച്ചു ജീവിക്കേണ്ട അനന്തര തലമുറകൾക്ക് ഭയാനകമായ ഒരു ജീവിത സാഹചര്യമാവും ഉണ്ടാവുക. ഈ ആപത്ത് ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഡോ. ടി എ തോമസ് ഐസക്കിന്റ വിജയത്തിനായി പൂങ്കാവിൽ ചേർന്ന യോഗത്തിൽ ആർ രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, സിപിഐ സംസ്ഥാ കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് രാജു നെടുവം പുറം, എൻ സി പി നേതാവ്ബൈജു, സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം മോഹനൻ നായർ ,കെ ആർ ജയൻ ,എം അനീഷ് കുമാർ , ലോക്കൽ സെക്രട്ടറി പി എസ് ഗോപി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...