കെഎസ്ആര്‍ടിസിക്ക്‌ സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ; ആനയ്ക്ക് അടിക്ക് പുറമേ ചവിട്ടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതിന് പിന്നാലെ കെഎസ്ആര്‍ടിസിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ധനവകുപ്പ്. പ്രതിമാസം 50 കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. ഇത് 30 കോടിയായി വെട്ടിച്ചുരുക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. ഇന്ധനവിലയും ശമ്പള പരിഷ്‌കരണത്തിന്റെ ബാദ്ധ്യതയും വായ്പകളുടെ തിരിച്ചടവുമൊക്കെയുള്ള സാഹചര്യത്തില്‍ സാമ്പത്തിക സഹായം കൂടെ വെട്ടിച്ചുരുക്കുന്നത് കെഎസ്ആര്‍ടിസിക്ക് ഇരട്ടിപ്രഹരമാണ്.

വന്‍കിട ഉപഭോക്തക്കളുടെ പട്ടികയില്‍പ്പെടുത്തി കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ഒറ്റയടിക്ക് ലീറ്ററിന് 21 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ വ്യാഴാഴ്ച തന്നെ സമീപിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. രണ്ടു ഘട്ടങ്ങളിലായി 27.88 രൂപയാണ് ഡീസലിന് കൂട്ടിയത്. പ്രതിമാസം 25 കോടിയുടെ അധിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കാന്‍ തീരുമാനമുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...