കോണ്‍ഗ്രസ്സിനുള്ളില്‍ നേതൃത്വമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ വീണ്ടും ജി -23 മുതിര്‍ന്ന നേതാക്കളുടെ യോഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സിനുള്ളില്‍ നേതൃത്വമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ വീണ്ടും ജി-23 മുതിര്‍ന്ന നേതാക്കളുടെ യോഗം.ഗുലാംനബി ആസാദിന്റെ വസതിയിലാണ് നിര്‍ണ്ണായക യോഗം ചേര്‍ന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നേരിട്ട തോല്‍വിയെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരുന്നത്.കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തില്‍ പങ്കെടുത്തു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, രജീന്ദര്‍ കൗര്‍ ഭട്ടാല്‍, അഖിലേഷ് പ്രസാദ് സിങ്, പൃഥ്യരാജ് ചൗഹാന്‍, മണി ശങ്കര്‍ അയ്യര്‍, കുല്‍ദീപ് ശര്‍മ്മ, രാജ് ബാബര്‍, അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ജി 23 നേതാക്കളുടെ യോഗം ചേരുന്നത്. ഇത് രണ്ടാം തവണയാണ് നേതാക്കള്‍ യോഗം ചേരുന്നത്. പ്രവര്‍ത്തക സമിതിയിലെ നിര്‍ണായക തീരുമാനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും പാര്‍ട്ടിയില്‍ ആവശ്യമായ മാറ്റങ്ങളുമെല്ലാം ജി 23 യോഗത്തില്‍ ചര്‍ച്ച ചെയ്യും. കപില്‍ സിബലിന്റെ വസതിയാണ് യോഗത്തിനായി ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഗുലാ നബി ആസാദിന്റെ വസതിയിലേക്ക് വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരേ കപില്‍ സിബല്‍ ഉയര്‍ത്തിയ കടുത്ത വിമര്‍ശനങ്ങളില്‍ ചില നേതാക്കള്‍ക്കുള്ള എതിര്‍പ്പാണ് വേദി മാറ്റത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുല്‍ ഗാന്ധി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അധികാരം കണിക്കുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപില്‍ സിബല്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം സാങ്കല്‍പ്പിക ലോകത്താണെന്നും പാര്‍ട്ടിയെ ഒരു വീട്ടില്‍ തന്ന ഒതുക്കാനാണ് ചിലരുടെ ശ്രമം. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം കൊണ്ടുവരണമെന്നും കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അതേസമയം തോല്‍വി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാര്‍ രാജിവെച്ചൊഴിയണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇതു പ്രകാരം നവ്‌ജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ചിരുന്നു. ഇക്കാര്യവും സോണിയ ആവശ്യപ്പെട്ടത് ഉള്‍പ്പെടെയുള്ള പരിഷ്‌കാര നടപടികളും ഇന്ന് ചേര്‍ന്ന ജി-23 യോഗത്തില്‍ ചര്‍ച്ചചെയ്യും. നെഹ്‌റു കുടുംബം കോണ്‍ഗ്രസ്സിനെ അടക്കി വാഴുന്നത് അവസാനിപ്പിച്ച്‌ കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് ജി 23 നേതാക്കളുടെ മുഖ്യ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...