മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് അനുവാദമില്ലാതെ പുറത്ത് നിന്നുള്ള നാല് പേര്‍ സന്ദര്‍ശിച്ച സംഭവത്തില്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് അനുവാദമില്ലാതെ പുറത്ത് നിന്നുള്ള നാല് പേര്‍ സന്ദര്‍ശിച്ച സംഭവത്തില്‍ കേസെടുത്തു. അണക്കെട്ടില്‍ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഡ്യൂടിയില്‍ ഉണ്ടായിരുന്ന പോലീസുകാരോട് വിശദീകരണം തേടി. ഞായറാഴ്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം കുമളി സ്വദേശികളായ നാലുപേര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് നിയമവിരുദ്ധമായി കയറിയിരുന്നു. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പോലീസിലെ റിട.എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡെല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്.

ഇവര്‍ എത്തിയത് പോലീസുകാര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ എത്തിയത് പോലീസുകാര്‍ ഡി.വൈ.എസ്.പിയെ അറിയിച്ചില്ല. വിവരം ഡി.വൈ.എസ്.പി അറിഞ്ഞതിന് ശേഷമാണ് കേസ് എടുത്തത്. സുരക്ഷാ വീഴ്ച സംബന്ധിച്ച്‌ ഡി.വൈ.എസ്.പി എസ്.പിയ്ക്ക് റിപോര്‍ട്ട് നല്‍കും. സംഭവത്തില്‍ പോലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ് എന്ന് റിപോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പോലീസിന്റെ ഗുരുതര വീഴ്ച. തമിഴ്‌നാട് സംഘമെന്ന് തെറ്റിദ്ധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും ജിഡി രെജിസ്റ്ററില്‍ പേര് രേഖപ്പെടുത്താത്തത് കുറ്റം തന്നെയാണ്. അണക്കെട്ടിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ് നിയമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...