മനാമ : 2024ലെ വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം (ഡബ്ല്യു.എബി.എ.എഫ്) നവംബർ 19, 20 തീയതികളിൽ ബഹ്‌റൈൻ ഫോർസീസൺ ഹോട്ടലിൽ നടക്കും. മൊബിലൈസിങ് എന്റർപ്രണർഷിപ് ആൻഡ് ഇന്നവേഷൻ ഇക്കോ സിസ്റ്റംസ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്ന തീമിലാണ് സമ്മേളനം നടക്കുന്നത്. സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ പങ്ക് ഊന്നിപ്പറയുന്നതാണ് തീം. മേഖലയുടെ വിശാലമായ വികസനത്തിനനുയോജ്യമായ രീതിയിലുള്ള സഹകരണം സാധ്യമാക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ചചെയ്യും. ഡിജിറ്റലൈസേഷൻ പുരോഗതി, ലിംഗനീതി, നിക്ഷേപം ആകർഷിക്കൽ എന്നിവയിലൂന്നി ആഗോള സാമ്പത്തിക വളർച്ച കൈവരിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ വ്യക്തമായ ചിത്രം ആവിഷ്കരിക്കാൻ സമ്മേളനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























