ഇന്ന് യുഎൻ സുരക്ഷ കൗൺസിലിൽ നടക്കാനിരുന്ന വോട്ടെടുപ്പ് നാളത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ഒമാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കണമെന്ന ബഹ്‌റൈനിന്റെ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ. ഇന്ന് യുഎൻ സുരക്ഷ കൗൺസിലിൽ നടക്കാനിരുന്ന വോട്ടെടുപ്പാണ് നാളത്തേക്ക് മാറ്റിയത്. വാണിജ്യ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും ഉപയോഗിക്കാൻ രാജ്യങ്ങളെ അധികാരപ്പെടുത്തണമെന്നതാണ് പ്രമേയം. അതേസമയം ബലപ്രയോഗത്തെക്കുറിച്ച് പരാമർശിക്കുന്ന ഏതൊരു പ്രമേയത്തെയും എതിർക്കുന്നുവെന്ന് ചൈന പറഞ്ഞു. പ്രമേയത്തിന് ജിസിസി രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലും വീറ്റോ അധികാരമുള്ള ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്. ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ ബഹ്‌റൈൻ പ്രമേയം മുന്നോട്ട് വെച്ചിരുന്നു.

സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതൽ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈന്റെ നീക്കം. അതേസമയം, സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാരം പ്രാർത്ഥനകൾ ഉണ്ടാവില്ല. കുർബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ നിയന്ത്രണം തുടരും. ചില പള്ളികളിൽ ശുശ്രൂഷകള്‍ ഓൺലൈൻ ആക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...