തെഹ്ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടര്‍ ടി പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടത്തിയെന്നാണ് യുഡിഎഫിന്റെ ആരോപണം. അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ യുഡിഎഫ് പേരാമ്പ്ര പോലീസിലും പരാതി നല്‍കിയിരുന്നു.

മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇത് വരുന്നതെന്ന് കാട്ടി പരാതി മേപ്പയ്യൂരിലേക്ക് മാറ്റി. എങ്കിലും സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. കെഎസ്‌യു ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതിലും നടപടിയെടുത്തിട്ടില്ല. എന്നാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നത്. സമുദായ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അനൗണ്‍സ്‌മെന്റാണ് നടന്നതെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...