കോട്ടയം : ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തിനാലാണ് കോടതി നടപടി സ്വീകരിച്ചത്. കോട്ടയം സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ അവധിക്ക് വിടുതല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു അടുത്ത അവധിക്കു കോടതിയില്‍ കര്‍ശനമായും ഹാജരാകണമെന്ന്. എന്നാല്‍ കോവിഡ് കണ്‍ണ്ടെയിന്‍മെന്റ് സോണിലാണെന്നു പറഞ്ഞ് കഴിഞ്ഞ തവണയും കോടതിയില്‍ ഹാജരായില്ല. കണ്‍ണ്ടെയിന്‍മെന്റ് സോണിലാണെന്നുള്ള വാദം തെറ്റാണെന്ന് മറുഭാഗം കോടതിയെ ബോധ്യപ്പെടുത്തി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് അടുത്തമാസം 13 ന് വീണ്ടും പരിഗണിക്കും.