സ്വര്‍ണ്ണക്കള്ളക്കടത്ത് : എന്‍ഐഎയുടെ എഫ്‌ഐആര്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ എഫ്‌ഐആര്‍ പുറത്ത്. മൂന്നാം പ്രതിയായ ദുബായിലെ വ്യവസായി ഫാസില്‍ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ സ്വദേശം തൃശ്ശൂരാണ്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ എഫ്‌ഐആറിലെ കൊച്ചി സ്വദേശിയെന്ന മേല്‍വിലാസം തിരുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഫാസിലെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് ഫൈസല്‍ എന്നാക്കണമെന്നും അപേക്ഷയിലുണ്ട്. ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഫരീദിനായി വാറണ്ട് പുറപ്പെടുവിക്കാന്‍ അപേക്ഷയും നല്‍കി

പിഎസ് സരിത്താണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും ഫാസില്‍ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയുമാണ്. ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ആയിരുന്നു സ്വര്‍ണ കള്ളക്കടത്ത് എന്ന്‌ എന്‍ ഐ എ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...