എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന് ജാമ്യമനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് വിജു എബ്രഹാമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജിതിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സെപ്റ്റംബർ 22ന് ജിതിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് രാഷ്ട്രീയത്തെളിവുകളില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ പ്രതിയാക്കി എന്നാരോപിച്ച് ജിതിൻ ജാമ്യാപേക്ഷ നൽകി.

ആരോപണങ്ങളെല്ലാം തെറ്റാണെന്നും താൻ നിരപരാധിയാണെന്നും ജിതിൻ കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ കീഴ്‌ക്കോടതിയും തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയും തള്ളിയതിനെ തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിക്കുന്നത്. നിലവിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുകയാണെന്നാണ് കോടതി വിധി. വിധിയുടെ വിശദാംശങ്ങൾ ലഭ്യമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...