റെയ്‌സന്‍ : മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ കാര്‍ പശുക്കളുമായി കൂട്ടിയിടിച്ച് രണ്ട് ബജ്‌റംഗ്ദള്‍ നേതാക്കള്‍ മരിച്ചു. ബജ്‌റംഗ് ദള്‍ രാജ്ഗര്‍ ജില്ലാ കോര്‍ഡിനേറ്ററും ഹിന്ദു ജാഗ്രന്‍ മഞ്ച് ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് അപകടത്തില്‍ മരിച്ചത്.
പോലിസ് പറയുന്നതനുസരിച്ച് ഇരുവരും രാജ്ഗറില്‍ നിന്ന് ഖുജ്‌നെറിലേക്ക് തങ്ങളുടെ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. കാറ് വഴിയില്‍ പശുക്കളുമായി കൂട്ടിയിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തൊട്ടടുത്ത കിണറിലേക്ക് വീണു. അതിനിടയില്‍ ഡ്രൈവര്‍ രാഹുല്‍ ജോഷി വാഹനത്തില്‍ നിന്ന് ചാടി രക്ഷപെട്ടിരുന്നു.
കിണറിനുള്ളില്‍ കുടുങ്ങിക്കിടന്ന കാര്‍ നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അതിനിടയില്‍ രണ്ട് നേതാക്കളും മരിച്ചിരുന്നു. ക്രയിനും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് വാഹനം വീണ്ടെടുത്തത്. ഡ്രൈവര്‍ ജോഷി ഇന്‍ഡോറില്‍ ചികില്‍സയിലാണ്. പരിക്കുകള്‍ ഗുരുതരമാണ്.