തിരൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ബേക്കറി കട കത്തി നശിച്ചു; 20 ലക്ഷത്തിന്റെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ബേക്കറി കട കത്തി നശിച്ചു. തൃക്കണ്ടിയൂര്‍ സ്വദേശി എം. ചന്തുവിന്റെ ഉടമസ്ഥതയിലുള്ള എ.ആര്‍ ബേക്കറിയാണ് കത്തിനശിച്ചത്. ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 20 ലക്ഷം രൂപയുടെ ബേക്കറി പലഹാരങ്ങള്‍ നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. കടയ്ക്കുള്ളില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ അഗ്‌നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ നാ ല യൂനിറ്റ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

തിരൂരില്‍ ഉണ്ടായത് വേദനാജനകമായ സംഭവമാണെന്നും അര നൂറ്റാണ്ടിലേറെയായി തിരൂരില്‍ വ്യാപാരം നടത്തുന്നവരാണ് കടയുടമകളെന്നും കട കത്തിനശിച്ചതിലൂടെ കനത്ത നഷ്ടമാണുണ്ടായതെന്നും തിരൂര്‍ നഗരസഭയുടെ നിയുക്ത ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...