മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലം പത്തനംതിട്ട ജില്ല 10,500 രൂപയും ബാലഗോകുലം ശബരിഗിരി 25,000 രൂപയും കൈമാറി. കളക്ടറേറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുകകളുടെ ചെക്ക് ഗോകുല സമിതി അധ്യക്ഷന്‍ ജി.അനന്തു, ഗോകുല സമിതി അധ്യക്ഷ ആവണി നായര്‍ എന്നിവര്‍ കൈമാറി. ബാലഗോകുലം ജില്ലാ പ്രസിഡന്റ് രവീന്ദ്ര വര്‍മ്മ, ബാലഗോകുലം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.ശ്രീജിത്ത്, ശബരിഗിരി ഡിസ്ട്രിക്റ്റ് പ്രസിഡന്റ് കെ.ആര്‍ പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടറി ജി.രാജീവ്, മേഖല സെക്രട്ടറി വിഷ്ണുരാജ് എന്നിവര്‍ പങ്കെടുത്തു.
The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലം സംഭാവന നല്‍കി appeared first on Pathanamthitta Media.