ഗവര്‍ണറുടെ ‘പ്ലഷര്‍’ നഷ്ടപ്പെട്ട മന്ത്രി കെ എന്‍ ബാലഗോപാലിന് രാജി വെയ്‌ക്കേണ്ടി വരുമോ? ഗവര്‍ണറുടെ അടുത്ത നീക്കം നിര്‍ണ്ണായകം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗവര്‍ണറുടെ ‘പ്ലഷര്‍’ നഷ്ടപ്പെട്ട മന്ത്രി കെ എന്‍ ബാലഗോപാലിന് രാജി വെയ്‌ക്കേണ്ടി വരുമോ? ഏതായാലും പ്ലഷര്‍ നഷ്ടപ്പെടുന്ന രാജ്യത്തെ ആദ്യ സംസ്ഥാന മന്ത്രിയല്ല ബാലഗോപാല്‍. മുമ്പ് ഉത്തര്‍പ്രദേശില്‍ അസംഖാനും ഗവര്‍ണറുടെ പ്രീതി പോയി. പക്ഷേ രാജിവെയ്‌ക്കേണ്ടി വന്നില്ല. കോടതിയിലെ നിയമ പോരാട്ടങ്ങളും വ്യക്തമായ വിധിയിലേക്ക് കാര്യങ്ങളെ എത്തിച്ചില്ല. അന്ന് ഗവര്‍ണറും മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം അവസാനം രമ്യതയിലെത്തിയതായിരുന്നു ഇതിന് കാരണം. അതിന് മുമ്പ് ഒരു മന്ത്രി ‘പ്ലഷര്‍’ വിവാദത്തില്‍ കുടുങ്ങി രാജിവെച്ചിട്ടുണ്ട്. അന്ന് ഗവര്‍ണറായിരുന്നില്ല ‘പ്ലഷര്‍’ പിന്‍വലിച്ചത്. രാഷ്ട്രപതിയായിരുന്നു പ്രശ്‌നക്കാരന്‍. അതും സെയില്‍ സിങ് എന്ന രാഷ്ട്രപതി.

രാജീവ് ഗാന്ധിയും രാഷ്ട്രപതി സെയില്‍ സിങ്ങും നടന്ന ശീതസമരത്തില്‍ ഇപ്പോള്‍ കെ എന്‍ ബാലഗോപാല്‍ ഇരയായതുപോലെ അന്നത്തെ കേന്ദ്ര സഹമന്ത്രി കെ കെ തിവാരി രാജിവെക്കേണ്ടിവന്നത് രാഷ്ട്രപതി സമാനമായ കത്തു പ്രധാനമന്ത്രിക്ക് കൊടുത്തതുകൊണ്ടാണ്. മന്ത്രിയെന്ന നിലയില്‍ തുടരാന്‍ തന്‍റെ പ്ലഷര്‍ തിവാരിക്ക് നഷ്ടപ്പെട്ടു എന്നാണ് സെയില്‍ സിങ്ങിന്‍റെ കത്തിന്‍റെ രത്നച്ചുരുക്കം.
അന്ന് രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കപ്പെട്ടെങ്കിലും തിവാരിക്ക് രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. രാജീവ് ഗാന്ധിയുടെ ഭരണഘടനാ വിദഗ്ദര്‍ തല പുകഞ്ഞാലോചിട്ടും തിവാരിയെ രക്ഷപ്പെടുത്താനായില്ല. അന്ന് സഭയില്‍ രാജിപ്രഖ്യാപിച്ചു മന്ത്രിസഭയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചു-ഇതാണ് യഥാര്‍ത്ഥ്യം. അതായത് രാഷ്ട്രപതിയുടെ പ്ലഷര്‍ പോയാല്‍ കേന്ദ്രമന്ത്രിക്ക് തുടരാനാകില്ലെന്നതാണ് കീഴ് വഴക്കം.

സെയില്‍സിങ് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞപ്പോള്‍ തിവാരി മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ പ്ലഷര്‍ നഷ്ടമായാല്‍ ബാലഗോപാലിന് തുടരാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജി ശക്തിധരന്‍ ഇതുമായി ബന്ധപ്പെട്ടെഴുതിയ പോസ്റ്റ് ചര്‍ച്ചയായിട്ടുണ്ട്. ഇതിനൊപ്പം പ്ലഷറുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏക രാജി സംഭവമിതാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഭരണഘടനയിലെങ്ങും ഗവര്‍ണറുടെ ഇഷ്ടമെന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്ന് പറയുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അത് നേരേചൊവ്വേ അങ്ങ് എഴുതിവെച്ചാല്‍ മതിയായിരുന്നല്ലോ. അല്ലാതെ ഗവര്‍ണറുടെ ഇഷ്ടമെന്ന് എഴുതി അത് മുഖ്യമന്ത്രിയുടെ ഇഷ്ടമെന്ന് വ്യാഖ്യാനിക്കേണ്ടല്ലോ. നിയമനത്തില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഉപദേശം അനിവാര്യമാകുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അടുത്ത നീക്കം നിര്‍ണ്ണായകമാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...