ജില്ലയിൽ ബാലറ്റ് പേപ്പര്‍ സ്ഥാനാര്‍ഥി പട്ടികാ ക്രമീകരണം മലയാളം അക്ഷരമാല ക്രമത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ സ്ഥാനം മലയാളം അക്ഷരമാല ക്രമത്തില്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നിനാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട സ്ഥാനാര്‍ത്ഥിയെ വേഗം കണ്ടെത്താന്‍ വോട്ടര്‍ക്ക് കഴിയും. മലയാളം അക്ഷരമാല ക്രമത്തിലാണ് ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെയാണ് ബാലറ്റിലെ ആദ്യ വിഭാഗത്തില്‍ വരുക. രണ്ടാം വിഭാഗത്തില്‍ രജിസ്റ്റേഡ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മൂന്നാം വിഭാഗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും നാലാമതായി നോട്ടയും വരും. മൂന്ന് വിഭാഗങ്ങളിലും മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളെ ക്രമീകരിച്ചിരിക്കുന്നത്. പേരിന്റെ ആദ്യത്തെ അക്ഷരമാണ് സ്ഥാനക്രമം നിശ്ചയിക്കുന്നതിന് പരിഗണിക്കുക. അവസാന കോളത്തിലാണ് നോട്ട ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്വതന്ത്രര്‍ ഉള്‍പ്പടെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

ബാലറ്റ് പേപ്പറില്‍ ഓരോ സ്ഥാനാര്‍ഥിയുടെയും വിശദാംശങ്ങള്‍: സ്ഥാനാര്‍ഥികള്‍, പാര്‍ട്ടി, ലഭിച്ച ചിഹ്നം എന്നീ ക്രമത്തില്‍: അനില്‍ കെ ആന്റണി- ഭാരതീയ ജനതാ പാര്‍ട്ടി- താമര, ആന്റോ ആന്റണി- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ, – അഡ്വ. പി.കെ. ഗീതാ കൃഷ്ണന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന, ടി എം തോമസ് ഐസക്ക് കമ്മ്യൂസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാക്‌സിസ്റ്റ്)- ചുറ്റിക അരിവാള്‍ നക്ഷത്രം, ജോയി പി. മാത്യു-പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍)- മുന്തിരി, എം കെ ഹരികുമാര്‍- അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്, കെ സി തോമസ് സ്വതന്ത്രന്‍- ഓട്ടോറിക്ഷ, വി. അനൂപ് -സ്വതന്ത്രന്‍- ഡിഷ് ആന്റിന ജില്ലയില്‍ ആകെ 1077 പോളിംഗ് ബൂത്തുകളാണുളളത്. ആകെ വോട്ടര്‍മാര്‍ 10,51,124. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ 3,78,576 വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ മണ്ഡലത്തില്‍ 14,29,700 വോട്ടര്‍മാരുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...