ബാൾട്ടിമോർ പാലം അപകടം ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബാൾട്ടിമോർ: ബാൾട്ടിമോർ പാലം തകർന്ന് കാണാതായ നിർമ്മാണ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. 38കാരനായ തൊഴിലാളിയുടെ മൃതദേഹമാണ് ഇന്നലെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കണ്ടെയ്നർ കപ്പലിടിച്ച് തകർന്നത്. കൊളംബോയിലേക്ക് പുറപ്പെട്ട കണ്ടെയ്നർ കപ്പൽ 2.6 കിലോമീറ്റർ നീളമുള്ള പാലത്തിലിടിച്ചാണ് പാലം തകർന്നത്. ദാലി എന്ന ഈ കണ്ടെയ്നർ കപ്പൽ ഇടിക്കുന്ന സമയത്ത് പാലത്തിലെ അറ്റകുറ്റ പണികൾ ചെയ്തുകൊണ്ടിരുന്ന ആറ് തൊഴിലാളികളും പാലത്തിലുണ്ടായിരുന്ന കാറുകളുമെല്ലാം വെള്ളത്തിലേക്ക് പതിച്ചിരുന്നു.

വാഹനങ്ങളിലുണ്ടായിരുന്നവരെ രക്ഷിക്കാനായിരുന്നെങ്കിലും തൊഴിലാളികൾ കൊല്ലപ്പെട്ടതായി അധികൃതർ നേരത്തെ വിശദമാക്കിയിരുന്നു. ആറ് പേരിൽ മൂന്ന് പേരുടെ മൃതദേഹം മാത്രമാണ് മുങ്ങൽ വിദഗ്ധർക്ക് കണ്ടെത്താനായത്. അമേരിക്കയിലെ ബാൾട്ടിമോറിൽ 1977ൽ നിർമ്മിച്ച പാലമാണ് കപ്പൽ ഇടിച്ച് തകർന്നത്. പാലത്തിന്റെ പ്രധാന തൂണുകളിലൊന്നാണ് കപ്പൽ ഇടിച്ചത്. ഇടിക്ക് പിന്നാലെ കപ്പലിനും തീ പിടിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...