ഗോവയിൽ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും നീന്തുന്നതിന് വിലക്ക് ; നടപടി മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ

For full experience, Download our mobile application:
Get it on Google Play

പനാജി: മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കാൻ ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടർമാർ ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്‍റെ ലംഘനമാകുമെന്ന് കലക്ടർമാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മനുഷ്യ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് എതിരെയുള്ളതാണ് 188ആം വകുപ്പ്. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും ക്വാറികളിലും നദികളിലും മറ്റ് ജലസ്രോതസ്സുകളിലും നീന്താനിറങ്ങി മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വിലക്ക്. അപകട സാധ്യതയും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് അടിയന്തര നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജലാശയങ്ങളിൽ നീന്തുന്നതിനുള്ള നിരോധനം തുടരും. ഉത്തരവ് കർശനമായി നടപ്പിലാക്കാൻ പോലീസിന് നിർദേശം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...