വില ഏറിയും കുറഞ്ഞും വാഴക്കുല വിപണി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓണകാലത്ത് മലയാളിക്ക് മാറ്റി നിർത്താനാകാത്ത ഏത്ത വാഴക്കുലക്ക് വിപണിയിൽ വില ഏറിയും കുറഞ്ഞും നിൽക്കുന്നു. കോന്നിയിലെ പ്രധാന വാഴക്കുല കച്ചവട കേന്ദ്രമായ വകയാറിൽ ഓണകാലം അടുത്തതോടെ വാഴകൾക്കുല വിപണികൾ സജീവമാണ്. എഴുപത് മുതൽ എഴുപത്തി അഞ്ച് രൂപ വരെ വിലയിൽ ആണ് ഇപ്പോൾ വാഴക്കുലയുടെ കിലോ വില. രണ്ടാഴ്ചകൾക്ക് മുൻപ് നാടൻ കായക്ക് 72 രൂപയും പാണ്ടി കുലക്ക് 60 രൂപയും വയനാടൻ കുലയ്ക്ക് 52 രൂപയും വിലയുണ്ടായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് അപ്രതീക്ഷിതമായി എത്തിയ പ്രളയവും പേമാരിയും നിപ്പയും എല്ലാം കർഷകരെ സാരമായി ബാധിച്ചിരുന്നു.അതിനാൽ തന്നെ വാഴക്കുലയുടെ വിപണിയിലേക്കുള്ള വരവ് നന്നേ കുറഞ്ഞിരുന്നു.

എന്നാൽ ഇത്തവണ പ്രളയവും കോവിഡും എല്ലാം മാറി നിന്നതോടെ വാഴക്കുലയുടെ വിപണിയിലേക്കുള്ള വരവ് വിലകുറവിന് കാരണമായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരും ദിവസങ്ങളിൽ എത്ത വാഴ കുലയുടെ വില വർദ്ധിക്കുമോ എന്നത് കാത്തിരുന്ന് കാണണം. കോന്നിയുടെ വഴിയോരങ്ങളിൽ എല്ലാം തന്നെ ചെറുതും വലുതുമായ വാഴകുല വിപണികൾ സജീവമാണ്. സ്വാശ്രയ കർഷക വിപണികളും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്. ഓണക്കാലം വാഴക്കുല കർഷകർക്ക് ഗുണപ്രദമാകുമെങ്കിലും വരും ദിവസങ്ങളിൽ വിപണിയിൽ വാഴക്കുലയുടെ വില ജനങ്ങളുടെ കൈ പൊള്ളിക്കാൻ സാധ്യത ഏറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....