അടൂർ നഗരസഭാ ചെയർമാൻ രാജിവെക്കണം – യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

അടൂർ: സഹകരണ ബാങ്കുകളെ ഗുണ്ടായിസം കാണിച്ച് പിടിച്ചെടുക്കാമെന്ന് കരുതിയാൽ നോക്കി നിൽക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം പറഞ്ഞു. പന്നിവിഴ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ ദിവസം സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമായ അരവിന്ദ് ചന്ദ്രശേഖറിനെ മർദിക്കുകയും കള്ളക്കേസ് നൽകുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബാങ്ക് അധികൃതരുടെ ശ്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഭവ ദിവസം ഔദ്യോഗിക പദവിയും വാഹനവും ദുരുപയോഗം ചെയ്ത് അക്രമങ്ങൾക്ക് നേതൃത്വം നൽകിയ അടൂർ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻ്റ് റിനോ. പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ, അംജിത് അടൂർ, സജു തെങ്ങമം, നിതീഷ് പന്നിവിഴ, ചാർളി ഡാനിയേൽ, ടിനു.എം.തോമസ്, ജെറിൻ ജേക്കബ്, രാഹുൽ കൈതക്കൽ, തൗഫീഖ് രാജൻ, റോബിൻ ജോർജ്ജ്, എബി ആനന്ദപ്പള്ളി,സജൻ വി പ്രിൻസ്, ടിറ്റോ ഏഴംകുളം, എബിൻ സജീവ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...