പഴത്തൊലി വലിച്ചെറിയേണ്ട ; അറിയാം ഉപയോഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

പഴം കഴിച്ചാല്‍ പഴത്തൊലി എറിഞ്ഞു കളയുക എന്നത് മാത്രമേ നമ്മള്‍ക്ക് അറിയൂ. എന്നാല്‍ നമ്മള്‍ വിചാരിക്കാത്ത പല ഉപയോഗങ്ങളും വലിച്ചെറിയുന്ന ഈ പഴത്തൊലി കൊണ്ടുണ്ട്. ചെടികളില്‍ പൊടിയും മറ്റും പറ്റിപിടിച്ചിരിക്കുക പതിവാണ്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ പൊടിയും മറ്റും തുടച്ചു കളയാന്‍ പഴത്തൊലി ഉപയോഗിക്കാം.

ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഉള്ള എളുപ്പവഴിയാണ് പഴത്തൊലി എന്ന് അറിയാമോ? അതാണ് മറ്റൊരു ട്രിക്. പഴത്തൊലി ഇതിലെ വെള്ളത്തിലിടുക. അല്‍പം കഴിഞ്ഞ് എടുത്തു കളയാം. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും. പക്ഷെ അധികം അഴുക്കില്ലാത്ത ചെറിയ ടാങ്കുകളില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാകുള്ളൂ എന്നുമാത്രം.

സ്റ്റീല്‍ സില്‍വര്‍ വസ്തുക്കള്‍ വൃത്തിയോടെ തിളങ്ങാന്‍ പഴത്തൊലി കൊണ്ട് ഉരച്ചാല്‍ മതി. അവ നന്നായി വെട്ടി തിളങ്ങും. പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരച്ച ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാം. മരസാമഗ്രികള്‍ നന്നായി തിളങ്ങും. മഷിക്കറ കളയാനും പഴത്തൊലി ഉപയോഗിക്കാം. മഷി പുരണ്ട ഭാഗത്ത് പഴത്തൊലി ഉരച്ച ശേഷം വെള്ളത്തില്‍ കഴുകാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...