പുതുവത്സരാഘോഷത്തിന് പിന്നാലെ രാജ്യത്ത് ലോക്ഡൗണിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് വീണ്ടും ലോക്ക്ഡൗണിന് സാധ്യത. ഒമിക്രോണ്‍ വ്യാപനത്തി ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഇനിയുണ്ടാകില്ല. എന്നാല്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് പ്രവേശിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തി അതാത് സംസ്ഥാനങ്ങള്‍ക്ക് ലോക്ക്ഡൗണിനെ കുറിച്ച്‌ തീരുമാനിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയാണ് പുതിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചു.

91,361 പേരാണ് ചികിത്സയിലുള്ളത്. 33 ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ഉയരുകയാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി ഇതുവരെ 1,270 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 374 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് (450) ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍. ഡല്‍ഹിയില്‍ 320 ഒമിക്രോണ്‍ കേസുകളും കേരളത്തില്‍ 109 ഒമിക്രോണ്‍ കേസുകളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...