ഒന്നരക്കോടിയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ആ​ല​പ്പു​ഴ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബൈ​പാ​സ് റോ​ഡി​ല്‍ കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ര​ണ്ടേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ര​ണ്ട് ലോ​റി​ക​ളി​ലാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 90 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രു ലോ​റി പോലീ​സ് പി​ടി​കൂ​ടു​ന്ന​തു ക​ണ്ട് പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന ലോ​റി ഉ​പേ​ക്ഷി​ച്ച്‌ ഡ്രൈ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ഒ​രു ഡ്രൈ​വ​ര്‍ അ​റ​സ്​​റ്റി​ലാ​യി. തൃ​ശൂ​ര്‍ വേ​ലൂ​പ്പാ​ടം വ​ര​ന്ത​ര​പ്പ​ള്ളി ക​ണ്ണൂ​ര്‍ കാ​ട​ന്‍ പ്ര​മോ​ദ് (37) ആ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്​​റ്റി​ലാ​യ​ത്.

ചാ​ല​ക്കു​ടി​യി​ല്‍ ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​ പോ​കു​ക​യാ​യി​രു​ന്നു പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍. ഡി.​ജി.​പി​യു​ടെ കാ​വ​ല്‍, റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ ഓ​പ​റേ​ഷ​ന്‍ ട്രോ​ജ​ന്‍ എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൊ​ല്ലം എ.​സി.​പി ജി.​ഡി. വി​ജ​യ​കു​മാ​റിന്റെയും കി​ളി​കൊ​ല്ലൂ​ര്‍ ഐ.​എ​സ്.​എ​ച്ച്‌.​ഒ കെ. ​വി​നോ​ദിന്റെയും നേ​തൃ​ത്വ​ത്തി​ല്‍ പോലീ​സ് സം​ഘം രാ​ത്രി​യി​ലാ​ണ്​ ബൈ​പാ​സ് റോ​ഡി​ല്‍ ക​ല്ലും താ​ഴം ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...